saurakshikakeralam@gmail.com 0484 – 4021235

Child rights day - Panchami day

  • Category: Seminar
  • Programme date: 15 June, 2024

ബാലാവകാശങ്ങൾ സംര ക്ഷിക്കപ്പെടണം. - സൗരക്ഷിക.

ജനിക്കാനുമുള്ള അവകാശം പോലെ തന്നെ കുട്ടികൾക്ക് പഠിക്കാനും വളരാനുമുള്ള അവകാശങ്ങൾ ഉണ്ടെന്ന് സൗരക്ഷിക സംസ്ഥാന ജന. സെക്രട്ടറി ജി. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.

സൗരക്ഷിക കൊല്ലം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന പഞ്ചമി ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ പൊതുവിദ്യാലയങ്ങളിൽ പട്ടികജാതി വിഭാഗത്തിൽ പ്പെട്ട വിദ്യാർത്ഥികൾക്ക് കൂടി പ്രവേശനം ആവശ്യപ്പെട്ട് "പഞ്ചമി " എന്ന ദലിത് വിദ്യാർത്ഥിനിയെ അയ്യങ്കാളി യുടെ നേതൃത്വത്തിൽ പൊതു വിദ്യാലയത്തിൽ ചേർത്ത ദിവസത്തെ അനുസ്മരിച്ചാണ് കുട്ടികളുടെ അവകാശ സംരക്ഷണ വേദിയായ സൗരക്ഷിക പഞ്ചമി ദിനം ബാലാവകാശ ദിനമായി ആചരിക്കുന്നത്.

കുട്ടികൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷി ക്കുകയും നേടിയെടുക്കുകയും ചെയ്യപ്പെടണം. കുട്ടികൾ നേരിടുന്ന വിഷയങ്ങൾ ഒരിക്കലും ചോദ്യം ചെയ്യപ്പെ ടാതെ പോകരുത്. ജനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നിഷേധിക്ക പ്പെടുന്ന നാട്ടിൽ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തിന് സ്വന്തം മാതാപിതാക്കൾ വരെ കുട്ടികളെ നിഷ്കരുണം കൊലപ്പെടുത്തുന്ന സ്ഥിതിയി ലേക്ക് കേരളം എത്തപ്പെട്ടിരി ക്കുന്നു. കുട്ടികളുടെ ബാല്യം ഭയപ്പാടിലും അരക്ഷിതാ വസ്ഥയിലുമാണിന്ന്.

മയക്കു മരുന്നുകൾക്കും ലഹരിയ്ക്കും അടിപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടി വരികയാണ്. ഇത്തരം കുട്ടികൾ കുടുംബത്തിനും സമൂഹത്തി നും വലിയ ബാധ്യതയാവുകയാ ണ്.കുട്ടികൾ ഇത്തരം കൂട്ടു കെട്ടുകളിൽ എത്തപ്പെടാതിരി ക്കാനുള്ള ജാഗ്രതയിലും എത്തപ്പെട്ടവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും സംരക്ഷി ക്കാനും ഉള്ള ഉത്തരവാദിത്വ ത്തിലും മാതാപിതാക്കളും രക്ഷാകർത്താക്കളും ജാഗ്രത പുലർത്തണം. മൊബൈൽ ഫോണിന്റെയും ഇൻ്റർനെറ്റി ൻ്റെയും ദുരുപയോഗം കുട്ടികളിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.

കുട്ടികൾ നേരിടുന്ന വിവിധങ്ങ ളായ വിഷയങ്ങളിൽ അധികാര കേന്ദ്രങ്ങളിൽ ശ്രദ്ധ പതിപ്പിക്കാ നും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനുമുള്ള കടമയും ഉത്തരവാദിത്വവും കുട്ടികളുടെ അവകാശ സംരക്ഷണ വേദി യായ സൗരക്ഷികയ്ക്കുണ്ട്. ബാലപീഡനങ്ങളും ബാലവേല യും ഇല്ലാത്ത സുരക്ഷിത ബാല്യം എന്ന ലക്ഷ്യമാണ് സൗരക്ഷികയുടെ ദൗത്യം എന്ന് സന്തോഷ് കുമാർ പറഞ്ഞു.

സൗരക്ഷിക കൊല്ലം ജില്ലാ പ്രസിഡൻ്റ് അഡ്വ. എൻ ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എസ്.ശ്രീകുമാരൻ നായർ, ജില്ലാ നേതാക്കളായ എൻ. ബി. രാജഗോപാൽ, എൻ. ഗോപ കുമാർ, വി.എസ്. ഉണ്ണികൃഷ്ണ ൻ, വി. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

എറണാകുളം മരട് സുദാമ ബാലഗോകുലത്തിൽ ഇന്ന് പഞ്ചമി ദിനം ആഘോഷിച്ചു. ഈ യോഗത്തിൻ്റെ അദ്ധ്യക്ഷ ഗോകുല രക്ഷാധികാരിയും മരട് നഗരത്തിൻ്റെ ഉപാദ്ധ്യക്ഷയുമായ ശ്രീമതി.ഗീതമേനോൻ ആയിരുന്നു. പഞ്ചമി ദിനം ഉത്ഘാടനം ചെയ്തത് സൗരക്ഷിക എറണാകുളം പ്രവർത്തകയും മരട് നഗര ഭഗിനി പ്രമുഖയുമായ ശ്രീമതി ലിജി ഭരത് . കുട്ടികളുടെ അവകാശ നിയമങ്ങളെക്കുറിച്ച് സൗരക്ഷിക എറണാകുളം ജില്ല സെക്രട്ടറി Adv.ലിംജിത്ത് ക്ലാസ്സ് എടുത്തു. മരട് നഗരത്തിൻ്റെ കാര്യദർശി ശ്രീ മധുസൂദനൻ, നിധി പ്രമുഖ് ശ്രീ. ഗോപകുമാർ, ഗോകുല സഹ രക്ഷാധികാരി ശ്രീമതി വിദ്യ മഹേഷ്,മാതാ-പിതാക്കൾ എന്നിവരും ഈ യോഗത്തിൽ പങ്കെടുത്തു.